കരുമത്ര : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തെക്കുംകര മണ്ഡലം കരുമത്ര വടക്കേക്കര രണ്ടാം വാർഡിലെ പ്രവർത്തക കൺവെൻഷനും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മഹാത്മാ സംഘം ഓഫീസിൽ വെച്ച് നടന്നു. ഐ. എൻ. ടി. യു. സി. മണ്ഡലം പ്രസിഡണ്ട് എൻ. എം . വിനീഷ് ഉദ്ഘാടനം ചെയ്തു. കുട്ടൻ മച്ചാട് അദ്ധ്യക്ഷനായി. സന്തോഷ് എറക്കാട്ട്, ജെയിംസ് കുണ്ടുകുളം, എ. എ. ബഷീർ, കെ. സി. സെബാസ്റ്റ്യൻ, പി. ടി. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. 15 അംഗ വാർഡ് കമ്മിറ്റിയിൽ നിന്ന് വിനോദ് മാടവനയെ വീണ്ടും പ്രസിഡണ്ടായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍