പെരിന്തൽമണ്ണ : മലയാളത്തിന്റെ ഇഷ്ടതാരം ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന "കൂടൽ" എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.'വെടിക്കെട്ട്' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഷിബു പുലർക്കാഴ്ചയും,ഓ യു ബഷീറും ചേർന്നെഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം നൽകി ബിബിൻ ജോർജ്ജ് ആലപിച്ച "അന്തിമുല്ല പൂത്തേ.. രാവിൻ ചന്തമേറെയല്ലേ..'' എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കടയാണ് ഗാനത്തിന്റെ ഔദ്യോഗിക പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഖത്തറിലെ പ്രശസ്ത മീഡിയാ ഗ്രൂപ്പായ വൺ ടു വൺ മീഡിയയാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.
പെരിന്തൽമണ്ണ എക്സ്പോ ജംഗ്ഷനിൽ 09/05/2025 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന ചടങ്ങിൽ സിനിമയിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍