മഹിളാ കോൺഗ്രസ് നേതൃയോഗം ചേർന്നു.

വടക്കാഞ്ചേരി: "ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ" എന്ന മുദ്രാവാക്യമുയർത്തിമഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം. പി. നയിക്കുന്ന "മഹിളാ സാഹസ്" കേരള യാത്രയുടെ ഭാഗമായാണ് നേതൃയോഗം ചേർന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം മുൻ എം.എൽ.എ.എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമ്മല അധ്യക്ഷത വഹിച്ചു. 


ഡി.സി.സി. സെക്രട്ടറിമാരായ കെ.അജിത്കുമാർ, എൻ.ആർ.സതീശൻ, പി.ജെ. രാജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിപിൻ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി. എൻ. വൈശാഖ്, യു. ഡി. എഫ്. ചെയർമാൻ എൻ.എ. സാബു, വടക്കാഞ്ചേരി മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബുഷറ റഷീദ്, അടാട്ട് ബ്ലോക്ക് പ്രസിഡണ്ട് നിഷാ പ്രഭാകർ, നേതാക്കളായ ലീല രാമകൃഷ്ണൻ, ലാലി ജെയിംസ്, സ്മിത മുരളി, ആനി ജോസ്, ഷൈല സാബു, സന്ധ്യ കൊടക്കാടത്ത്,  കല്ലൂർ ബാബു, ബൈജു വർഗ്ഗീസ്, മഹിള ബ്ലോക്ക് ഭാരവാഹികളായ സൈറാബാനു, രമണി, ലക്ഷ്മി, നബീസ നാസറലി, കാർത്യായനി, മണ്ഡലം പ്രസിഡണ്ടുമാരായ പുഷ്പലത മുണ്ടത്തിക്കോട്, സബീല തെക്കുംകര, സനിത കോലഴി, ഇന്ദിര വടക്കാഞ്ചേരി തുടങ്ങി പാർട്ടിയുടെ ബ്ലോക്ക്, മണ്ഡലം, പോഷക സംഘടന   ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍