പാലക്കാട്: വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ അധ്യാപകർക്ക് പരിശീലനം നൽകും. വിദ്യാർത്ഥികളുമായി കൂടുതൽ സമയം ഇടപഴകുന്നത് അധ്യാപകരാണ്; വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ കായികവും കലാപരവുമായ പരിശീലന ക്യാമ്പുകൾ ജൂൺ മുതൽ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് നടന്ന രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.ബി രാജേഷ്, ജി.ആർ അനിൽ, എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, പി.മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, എ.പ്രഭാകരൻ, പി പി സുമോദ്, കെ.ഡി പ്രസേനൻ, കെ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനു മോൾ, ജില്ല കലക്ടർ ജി. പ്രിയങ്ക, ലാൻഡ് റവന്യൂ കമ്മീഷണർ ഡോക്ടർ കെ. കൗശികൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍