മണ്ണ് മാഫിയ സംഘം യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു.

തൃത്താല: കൂനം മൂച്ചിയിലെ  മണ്ണ് മാഫിയ സംഘമാണ് കല്ലടത്തൂർ സ്വദേശിയായ ഷബീറിനെ  തൃത്താല പടിഞ്ഞാറെ അങ്ങാടിയിൽ വെച്ച് മാരകായുധങ്ങൾ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഷബീറിനെ  എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ  വിദഗ്ധ ചികിത്സിക്കായി തൃശ്ശൂരിലെ  സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ടാണ് മാഫിയ സംഘം ഷബീറിനെ ആക്രമിച്ചത്. സംസ്ഥാനത്തെ നിയമസംവിധാനങ്ങളെ  വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ മേഖലയിൽ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍