ജമ്മു കശ്മീർ : ഇന്ത്യയ്ക്ക് എക്കാലവും തലവേദനയായിരുന്ന പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു തരിപ്പണമാക്കി, 17 ഭീകരരെ വധിക്കുകയും ചെയ്തു. രാത്രി 12 മണിക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് റഫാൽ വിമാനങ്ങൾ ഉപയോഗിച്ച് കര നാവിക വ്യോമസേന അംഗങ്ങൾ ഒത്തൊരുമിച്ച് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ നിലം പരിശാക്കിയത്. ഇന്ത്യ ഒരുകാലത്തും യുദ്ധവെറി പ്രകടിപ്പിച്ചിട്ടുള്ള രാഷ്ട്രമല്ല. പഹൽ ഗാമിലെ നിരായുധരായ വിനോദസഞ്ചാരികളെ മതം ചോദിച്ച് പാക്കിസ്ഥാൻ ഭീകരവാദികൾ കൊന്നുതള്ളിയത്, ഇന്ത്യയിലെ വിവിധ മതസ്ഥരായ ജനങ്ങൾക്കിടയിൽ അസ്വാരസ്യവും ഭിന്നിപ്പും ഉണ്ടാക്കാൻ വേണ്ടിയാണ്.
പാക്കിസ്ഥാൻ എത്ര ശ്രമിച്ചാലും ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ കഴിയില്ല. പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് "തെമ്മാടി രാഷ്ട്രം" എന്നാണ്. പ്രധാനമന്ത്രിയുടെ ആ പ്രസ്താവനയെ പല ലോകരാഷ്ട്രങ്ങളും അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യൻ സൈന്യം ഒരുകാലത്തും ഒരു യുദ്ധത്തിലും സിവിലിയൻസിനെ കൊന്നിട്ടില്ല. എന്നാൽ പാക്കിസ്ഥാൻ കഴിഞ്ഞദിവസം നമ്മുടെ അതിർത്തിയിലെ തികച്ചും സാധാരണക്കാരായ ഗ്രാമീണരുടെ വീടുകൾ തകർത്തു. പാക്കിസ്ഥാന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ നമ്മുടെ സൈന്യവും ഇന്ത്യൻ ജനതയും ഒരുമിച്ചു നിൽക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.png)



0 അഭിപ്രായങ്ങള്‍