ഡിഫൻസ് മോക്ഡ്രില്ലിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങി.

തൃശ്ശൂർ : ഡിഫൻസ് മോക്ഡ്രില്ലിന്റെ ഭാഗമായി ജില്ലയിലെ  വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങി. എല്ലായിടങ്ങളിലും അപകടസൂചന നൽകി നാലുമണിക്കും, നടപടി പൂർത്തിയായതായി സൂചിപ്പിച്ച് 4.30-നുമാണ് സൈറൺ മുഴക്കിയത്. ആദ്യത്തേത് ഒരു മിനിറ്റ് 20 സെക്കൻഡും രണ്ടാമത്തേത് അരമിനിറ്റും നീണ്ടുനിന്നു. 

കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂൾ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനം വഴിയാണ് സൈറൺ മുഴങ്ങിയത്. അഴീക്കോട്ട് മേനോൻ ബസാറിലെ ചുഴലിക്കാറ്റ് ദുരിതാശ്വാസകേന്ദ്രത്തിൻ്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സൈറണാണു മുഴങ്ങിയത്. കൂടാതെ ചാലക്കുടിയിലും മണലൂർ ഗവ. ഐടിഐയിലും കടപ്പുറം പഞ്ചായത്തിൽ വില്ലേജ് ഓഫീസിന് സമീപം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സൈക്ലോൺ ഷെൽട്ടർ കെട്ടിടത്തിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഓഫീസിലും സൈറൺ മുഴങ്ങി. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍