പാലക്കാട്: ജനപ്രതിനിധികൾക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വമുണ്ട്; അക്കാര്യത്തിൽ ജനപ്രതിനിധികൾ ഒട്ടും അമാന്തം കാണിക്കരുത്. വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും തുടങ്ങി സമസ്ത മേഖലയും മെച്ചപ്പെടുത്താൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതി ദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 അവസാനിക്കുമ്പോഴേക്കും അതി ദരിദ്രരില്ലാത്ത നാടായി കേരളം മാറും. പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ എവിടെയെങ്കിലും തടസ്സപ്പെടുന്നുണ്ടെങ്കിൽ അത് പരിശോധിച്ച് ആ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പട്ടയ മേളയിൽ 4500 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 20 ഓളം കൗണ്ടറുകൾ ഒരുക്കിയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. വൻ ജനാവലിയാണ് പട്ടയമേളയിൽ പങ്കെടുക്കാൻ എത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍