റേഷൻ കാർഡ് മസ്റ്ററിങ്ങ് ക്യാമ്പ്

വടക്കാഞ്ചേരി:  തലപ്പിള്ളി താലൂക്കിൽ മുൻഗണനാ വിഭാഗം കാർഡുകളിൽ  ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളിൽ ഇനിയും   ഇ.കെ.വൈ.സി മസ്റ്ററിംഗ്  നടത്താൻ സാധിക്കാത്തവർക്ക്  വടക്കാഞ്ചേരി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തലപ്പിള്ളി താലൂക്ക്  സപ്ളൈ ഓഫീസിൽ വച്ച്  മെയ് 12 മുതൽ  17 വരെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. പകൽ 12.30 മുതൽ 2.30 വരെയാണ് ക്യാമ്പ് . ഇനിയും ഇ.കെ.വൈ.സി മസ്റ്ററിങ്ങ് നടത്താൻ സാധിക്കാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്  താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു.  

ഫോൺ: 04884 232 257

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍