പട്ടാമ്പി : റെയിൽവേയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓങ്ങല്ലൂർ കാരക്കാട് റോഡിൻറെ കോൺക്രീറ്റ് തകർന്നതായി കോൺഗ്രസിന്റെ പരാതി. പട്ടാമ്പി റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള റോഡിൻറെ പ്രതലമാണ് തകർന്നത്. റോഡിൻറെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഡി.സി.സി സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ അബൂബക്കർ, പി.രൂപേഷ്, ഇമ്പച്ചി മണി, ബോബൻ കാരക്കാട്, ഷാഫി കാരക്കാട്, പി.കെ. സലിം, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍