70,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.


ദേശമംഗലം : തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ് മെന്റിന്റെ നേതൃത്വത്തിൽ ദേശമംഗലം, വരവൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഓഡിറ്റോറിയങ്ങൾ, അതിഥി  തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഓഡിറ്റോറിയങ്ങളിൽ അജൈവ - ജൈവമാല്യങ്ങൾ  കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തി. ലോഡ്ജുകളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെ മാലിന്യം വലിച്ചെറിയുന്നതും എൻഫോഴ്സ് മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും കണ്ടെത്തി. 


കേരള പഞ്ചായത്ത് രാജ് ആക്ടിലെ  വിവിധ വകുപ്പുകൾ പ്രകാരം എഴുപതിനായിരം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ രജനീഷ് രാജൻ, ടീം അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, ദേശമംഗലം ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ ചിഞ്ചു, ശ്യാമലാൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍