ജയരാജ് വാര്യർക്ക് എസ്.പി. പിള്ള പുരസ്കാരം.

ഏറ്റുമാനൂർ: മലയാള സിനിമയിലെ പ്രശസ്ത ഹാസ്യ നടനായിരുന്ന എസ്.പി പിള്ളയുടെ പേരിൽ ഏറ്റുമാനൂർ ജനകീയ വികസന സമിതി നൽകുന്ന പുരസ്കാരത്തിന് കാരിക്കേച്ചറിസ്റ്റും സിനിമ നടനുമായ ജയരാജ് വാര്യർ അർഹനായി. 10,001 രൂപയാണ് പുരസ്കാരം. ജൂൺ 11ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന എസ്.പി.പിള്ള അനുസ്മരണ ചടങ്ങിൽ മന്ത്രി ഗണേഷ് കുമാർ പുരസ്കാരം സമ്മാനിക്കും. കേരളത്തിലെ പ്രമുഖരായ സാംസ്കാരിക പ്രവർത്തകരും ഹാസ്യ കലാകാരന്മാരും ചടങ്ങിൽ പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍