കർഷകസംഘം സമ്മേളനത്തിന് തുടക്കമായി.

വടക്കാഞ്ചേരി : കർഷകസംഘം തെക്കുംകര യൂണിറ്റ് സമ്മേളനം തുടങ്ങി. കർഷകസംഘം സംസ്ഥാന ജോയിൻറ് സെക്രട്ടറി എ.സി മൊയ്തീൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയാസെക്രട്ടറി ടി.വി സുനിൽകുമാർ, വി.ജി ജയസൂര്യ, എ.സി കണ്ണൻ, കെ.എൻ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ തെക്കുംകര നോർത്ത് യൂണിറ്റ് പ്രസിഡണ്ടായി ടി.വി വിഷ്ണു, സെക്രട്ടറിയായി ഇന്ദ്രൻ മച്ചാട്, തെക്കുംകര സൗത്ത് യൂണിറ്റ് പ്രസിഡണ്ടായി വി.എ ഓമനക്കുട്ടൻ സെക്രട്ടറിയായി എം.കെ വിശ്വംഭരൻ എന്നിവരെ തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍