ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപ പ്രദേശങ്ങളിലെ സംഘർഷം കനത്തതോടെ, അവിടെ കുടുങ്ങിക്കിടക്കുന്ന കേരളത്തിലെ വിദ്യാർത്ഥികളും, തൊഴിലാളികളും, മറ്റു യാത്രക്കാരും നേരിടുന്ന യാത്രാ ദുരിതത്തെ കുറിച്ചും വിഷയത്തിൽ റെയിൽവേ മന്ത്രിയോട് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് എംപി കത്തയച്ചു.
നിലവിലെ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ നിന്ന് തിരികെ വരാൻ ശ്രമിക്കുന്ന ആളുകൾക്ക് യാത്ര തടസ്സപ്പെടുകയാണ്. നിലവിൽ കേരള ഹൗസിൽ നൂറോളം മലയാളി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നാട്ടിലേക്ക് വരാനായി നിൽക്കുന്നുണ്ട്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകൾ മുഴുവൻ ബുക്കായതിനെ തുടർന്ന്, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധിപേർക്കും നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാതെ കഴിയുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ നിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രത്യേക ട്രെയിനുകൾ അല്ലെങ്കിൽ പ്രത്യേക കമ്പാർട്ടുമെൻറുകൾ ക്രമീകരിക്കണമെന്ന് എംപി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത്.
റെയിൽവേ മന്ത്രാലയം ഉടൻ ഈ വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി എംപി പ്രതികരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍