സൗജന്യ നൈപുണി വികസന കോഴ്സുകൾ.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവൺമെൻറ് എച്ച്.എസ്.എസിൽ സൗജന്യ  നൈപുണി കോഴ്സുകൾ ഉടനെ ആരംഭിക്കുന്നു. 15 മുതൽ 23 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാധ്യതകളെ കുറിച്ചുള്ള അറിവും നൈപുണ്യവും നൽകുന്നതിനാണ് പൊതു വിദ്യാലയങ്ങളിൽ സ്കിൽ ഡെവലപ്മെൻ്റ് സെൻറർ ആരംഭിക്കുന്നത്. ഒരു വർഷം ദൈർഘ്യമുള്ള ഫിറ്റ്നസ് ട്രെയിനർ, ജി.എസ്.ടി അസിസ്റ്റൻറ് എന്നീ കോഴ്സുകൾ ആണ് തുടങ്ങുന്നത്. 15 വയസു മുതൽ 23 വരെയാണ് പ്രായപരിധി. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് പൂർത്തിയാക്കിയാൽ കേന്ദ്രസർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ശനി, ഞായർ പൊതു അവധിദിവസങ്ങളിലാവും ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 8075677129 എന്ന നമ്പറിൽ ബന്ധപ്പെടുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍