വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് കുത്തേറ്റു

വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് കുത്തേറ്റു. ഓഫീസർ യദുരാജിനാണ് മുഖത്ത് കുത്തേറ്റത്. തൃശൂർ കാളത്തോട് സ്വദേശിയായ സുൽഫിക്കർ (50) ടെറസിന് മുകളിൽ കത്തിയുമായി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാളെ താഴെയിറക്കാനായി ഫയർഫോഴ്സ് സംഘമെത്തിയത്. സുൽഫിക്കറിനെ കീഴ്പ്പെടുത്തതിനിടെ, കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യദുരാജിനെ കുത്തുകയായിരുന്നു. യദുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍