വേൾഡ് ടോയ്‌ലറ്റ് ഡേ ദിനാചരണത്തിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ ഒന്ന് പുതുരുത്തി ഗവൺമെൻറ് യുപി സ്കൂളിൽ സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 പദ്ധതയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ 19.11.2024 നു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർമാരായ നിജി ബാബു, ബിജീഷ് പി.ബി, നഗരസഭാ സെക്രട്ടറി കെ .കെ മനോജ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബ, രേഖ സി ജെ, പി ടി എ പ്രസിഡന്റ് ദിനേശ് സി ഡി, ഹെൽത്ത് ഇൻസ്പെക്ടർമാരായ സിദ്ദിക്കുൽ അക്ബർ, സുജിത്ത്, ആരോഗ്യ വിഭാഗം ജീവനക്കാരായ രാഹുൽ എം.ബി, ഷെബിർ എന്നിവർ പങ്കെടുത്തു.
2 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുരുത്തി സ്കൂളിൽ ടോയ്‌ലറ്റ് നിർമ്മാണത്തിന് പ്രൊജക്റ്റ് രൂപീകരിച്ചിട്ടുള്ളത്. 140000 രൂപ SBM വിഹിതവും 60000 രൂപ നഗരസഭ വിഹിതവും ആണ്. വടക്കാഞ്ചേരി നഗരസഭ പരിധിയിലെ മുഴുവൻ സ്കൂളുകളിലും പുതിയ ടോയ്‌ലെറ്റുകൾ ഇപ്രകാരം നിർമിച്ചു നൽകാൻ ആണ് നഗരസഭ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. 12700000 രൂപയുടെ പദ്ധതിയാണ് വടക്കഞ്ചേരിയിലെ പൊതു ടോയ്ലറ്റുകൾക്കായി ഈ വർഷം SBM വിഹിതത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. നഗരസഭ വിഹിതമായി ശേഷിക്കുന്ന 67 ലക്ഷം രൂപ ഉൾപെടുത്തിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍