വടക്കാഞ്ചേരി: കരാർ തൊഴിലാളികളുമായി സംസ്ഥാന വൈദ്യുതി ബോർഡ് ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പാലിക്കാൻ വൈദ്യുതി ബോർഡ് തയ്യാറാകണമെന്നും ത്രികക്ഷി കരാർ ഉടൻ നടപ്പാലാക്കി കരാർ തൊഴിലാളികളെ സംരക്ഷിക്കണമെന്നും ഇലക്ട്രിസിറ്റിബോർഡ് കോൺട്രാകട് വർക്കേഴ്സ് അസോസിയേഷൻ-സി.ഐ.ടി.യു - വടക്കാഞ്ചേരി ഡിവിഷൻ സമ്മേളനം ആവശ്യപെട്ടു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി യൂണിയൻ സമാഹരിച്ച തുക ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ എം.എൽ.എ.ക്ക് കൈമാറി.
ഡിവിഷൻ പ്രസിഡൻ്റ് പി.വൈ. നജുമുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് കെ.വി.ജോസ്, എൻ.ടി.ബേബി, ജിജു.ടി.സാമുവൽ, സി. പ്രദീപൻ, വിശാൽ പി.എസ്, പി.എസ്.സുജിഷ്കുമാർ, പി.എം.മുസ്തഫ, ഏ.ജെ.പോൾ, പി.ജി. ബ്രന്മദത്തൻ, പി.വി.സുകുമാരൻ കെ.കൃഷ്ണനുണ്ണി. എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം സി.വി.രാജേന്ദ്രൻ പതാക ഉയർത്തി. ഭാരവാഹികളായ പ്രസിഡൻ്റ് പി.വൈ.നജുമുദ്ദീൻ, സെക്രട്ടറി നിഖിൽ.കെ.എം, ട്രഷറർ പി.എസ്.സുജിഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍