ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്‌നബാധിത ബൂത്തുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം തുടങ്ങിയവ കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറസ്ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി. അവലോകന യോഗത്തില്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസന്‍ ജോസ്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, എ.ഡി.എം ടി. മുരളി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, അസി. കളക്ടര്‍ അതുല്‍ സാഗര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇവിഎം മെഷീനുകളുടെ കമ്മീഷനിങ്ങും സ്ട്രോങ്റൂമും വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളും ചെമ്പൂക്കാവ് ഇവിഎം വെയര്‍ഹൗസും സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സന്ദര്‍ശനത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറോടൊപ്പം ചേലക്കര ഉപതിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ മുജീബുര്‍ റഹ്മാന്‍ ഖാന്‍, ജോയിന്റ് സി.ഇ.ഒ റുസ്സി ആര്‍.എസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, അസി. കളക്ടര്‍ അതുല്‍ സാഗര്‍, ചേലക്കര നിയമസഭാ മണ്ഡലം വരണാധികാരി എം.എ ആശ, ഉപ വരണാധികാരി ടി.പി കിഷോര്‍, കുന്നംകുളം പോലീസ് അസി. കമ്മീഷണര്‍ സി.ആര്‍ സന്തോഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. നവംബർ 13 നാണ് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍