തൃശൂർ : പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണം. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം. ഹൈക്കോടതിയിലെ അഭിഭാഷകനായ വി ആർ അനൂപ് ആണ് പരാതി നൽകിയത്.ബി.ജെ.പിക്ക് വഴിയൊരുക്കാൻ വേണ്ടി എ.ഡി.ജി.പി എം.ആർ അജിത് കുമാർ തൃശൂർ പൂരം കലക്കിയെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തോടെ ഇടവേളക്ക് ശേഷം വീണ്ടും തൃശൂർ പൂരത്തിനിടയിലെ അനിഷ്ടസംഭവങ്ങൾ ചർച്ചയാവുകയാണ്. അൻവർ വെളിപ്പെടുത്തൽ നടത്തിയ ശനിയാഴ്ച മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം ചർച്ച തുടങ്ങി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍