പെരിങ്ങണ്ടൂർ : പോപ്പ് പോൾ മേഴ്സി ഹോമിൽ പുതുതായി പണികഴിച്ച ഇൻഡോർ കോർട്ടിൻ്റെ ഉദ്ഘാടനം പ്രമുഖ ഫുട്ബോൾ ഇതിഹാസം ഐ .എം വിജയൻ നിർവ്വഹിച്ചു. കായിക പരിശീലനം വഴി കുട്ടികളുടെ മാനസിക ഉല്ലാസവും പുരോഗതിയും ഉറപ്പുവരുത്തുന്നതിൽ മേഴ്‌സിഹോം വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സിനിമയിലും കായിക രംഗത്തും പരിചയം തിരിച്ചറിഞ്ഞ മേഴ്സി ഹോം മക്കൾ ശിങ്കാരിമേളം കൊട്ടി അദ്ദേഹത്തെ സ്വീകരിക്കുകയും ജയ് വിളികളുയർത്തുകയും ചെയ്തു.
കുട്ടികളുടെ കൂടെ ഒരു ദിവസം ഫുട്ബോൾ മാച്ചിന് വരുമെന്നും കുട്ടികൾക്കാവശ്യമായ ജേഴ്സി നൽകാമെന്നും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ പി. എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ കൗൺസിലർ മധു അമ്പലപുരം, അസി. ഡയറക്ടർ ഫാ. സിജൻ ചക്കാലക്കൽ, ഫാ. ജോൺസൺ ചാലിശ്ശേരി, ഫാ. ട്രെജിൻ തട്ടിൽ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍