കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പതിനാലാമത് ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന് ആഗസ്റ്റ് 6 ചൊവ്വാഴ്ച തിരി തെളിയും. വൈകീട്ട് 4.30ന് ദേവീഭാഗവത നവാഹ യജ്ഞം
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദർശൻ ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷൻ സ്വാമി നി സംഹിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ ദിവസങ്ങളിലായി കുമാരീ പൂജ, ലക്ഷ്മീ കല്യാണം, വിദ്യാഗോപാലമന്ത്രാർച്ചന, സർവൈശ്വര്യ വിളക്ക് പൂജ എന്നീ ചടങ്ങുകൾ നടക്കും.ആഗസ്റ്റ് 15 വ്യാഴാഴ്ചയാണ് യജ്ഞം സമാപിക്കുന്നത്. ശ്രീ ഗുരുവായൂരപ്പദാസൻ വിജു ഗോപാലകൃഷ്ണനാണ് നവാഹ യജ്ഞത്തിൻ്റെ പ്രധാന ആചാര്യൻ.
ആഗസ്റ്റ് 6 ചൊവ്വാഴ്ച രാവിലെ ബ്രഹ്മശ്രീ സി.വി.വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, മേൽശാന്തി ഗോപാലകൃഷ്ണ അയ്യരുടെ കാർമികത്വത്തിൽ ഇല്ലം നിറ എന്നിവ നടക്കും.രാവിലെ 8.30 ന് ഗജപൂജയും ആനയൂട്ടും ഉണ്ടായിരിക്കും.
നവാഹയഞ്ജം നടക്കുന്ന എല്ലാ ദിവസങ്ങളിലും ഭക്തർക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്നുണ്ട്. അന്നദാനത്തിനുള്ള ഉൽപ്പന്നങ്ങൾ ആഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 8 മണി മുതൽ ക്ഷേത്രനടയിൽ സമർപ്പിക്കാവുന്നതാണെന്ന് ദേവസ്വം ഓഫീസർ ജി.ശ്രീ രാജ്, ഉപദേശക സമിതി ഭാരവാഹികളായ വി.ശ്രീധരൻ, സി. ജയേഷ് കുമാർ എന്നിവർ അറിയിച്ചു.കൊച്ചിൻ ദേവസ്വം ബോർഡി ൻ്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


.jpg)

0 അഭിപ്രായങ്ങള്‍