തൃശ്ശൂരിൽ അന്താരാഷ്ട്ര വിമാനത്താവള മാതൃകയിൽ അത്യാധുനിക സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷൻ വരുന്നു.

തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി ആദ്യ വിഹിതമെത്തി; വിമാനത്താവള മാതൃകയിൽ പുതിയ റെയിൽവേ സ്റ്റേഷൻ, 54,330 ചതുരശ്ര മീറ്ററിലാണ്  വമ്പൻ പദ്ധതി നടപ്പാക്കുന്നത്. 393 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷൻ നവീകരണം. കേന്ദ്ര സർക്കാരിൻ്റെ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ നവീകരിക്കുന്നത്. വിവരങ്ങൾ പങ്കു വെച്ച് തിരുവനന്തപുരം ഡിവിഷൻ.

സ്റ്റേഷൻ്റെ പുനർവികസനത്തിനായി 393.57 കോടി രൂപ റെയിൽവേ ചെലവഴിക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോകോത്തര റെയിൽവേ സ്റ്റേഷൻ തൃശൂരിൽ വരുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വ്യക്തമാക്കി. ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം ഹാൻഡിലിലൂടെയാണ് അറിയിപ്പ് . സതേൺ റെയിൽവേയുടെ ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നാണിത്.

36 മീറ്റർ വീതിയുള്ള എയർ കോൺകോഴ്‌സും ഹോട്ടലും ഉൾപ്പെടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു. വിമാനത്താവള മാതൃകയിലാണ് പുതിയ റെയിൽവേ സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സാംസ്കാരിക തനിമയും അത്യാധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചായിരിക്കും റെയിൽവേ സ്റ്റേഷൻ പണിയുന്നത്. അമൃത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ തൃശൂർ സ്റ്റേഷൻ വികസിപ്പിക്കുമെന്നാണ് അറിയിപ്പ്. 54,330 ചതുരശ്ര മീറ്ററിലാണ് പുതിയ പദ്ധതി..

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍