പന്തളം മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന പ്രതിനിധി സംഘം വടക്കാഞ്ചേരി നഗരസഭയിൽ സന്ദർശനം നടത്തി. നഗരസഭയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ച് നേരിൽ കണ്ടു മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സംഘം വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ എത്തിയത്. പന്തളം മുനിസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ എത്തിയ സംഘം നഗരസഭയിലെ കുമ്പളങ്ങാട് ഡി വാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ്, എംസിഎഫുകൾ, ആർ ആർ എഫ് , കൈമാറ്റക്കട (സ്വാപ്പ് ഷോപ്പ്) മുതലായവ സന്ദർശിച്ചു.
നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലും, ശുചിത്വ നിലവാരത്തിലും പ്രതിനിധിസംഘം അതീവ സംതൃപ്തി പ്രകടിപ്പിച്ചു. ഇത് ഏവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണെന്ന് സുശീല സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിനിധി സംഘത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബെന്നി മാത്യു, രമ്യ യു, സീന കെ, നഗരസഭ കൗൺസിലർമാർ,സെക്രട്ടറി അനിത ഇ വി, സിസിഎം ബിനോയ് ബി ജി നഗരസഭയിൽ നിന്നുള്ള ഉദ്യോഗസ്തന്മാർ എന്നിവർ ഉണ്ടായിരുന്നു.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധികൾക്ക് സ്വീകരണം നൽകി. മുൻസിപ്പൽ ഹെൽത്ത് വിഭാഗം പി എച്ച് ഐ മാരായ സിദ്ദീഖുൽ അക്ബർ, സുജിത് എന്നിവർ വടക്കാഞ്ചേരിയിലെ വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിനിധികൾകൾക്ക് വിശദീകരിച്ചു കൊടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍