പാർളിക്കാട്: സി പി ഐ മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന *കെ.എ. രാമൻ* (87 വയസ്സ്, കരിയത്തിൽ വീട്, പാർളിക്കാട്) വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. പാർളിക്കാട് അമ്മാട്ടിക്കുന്നത്തുള്ള സ്വന്തം വീട്ടിൽ ഭാര്യയോടും മക്കളോടുമൊപ്പം താമസിച്ചു വരികയായിരുന്നു. ദീർഘകാലം വടക്കാഞ്ചേരി റബ്ബർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (AITUC) യുടെ ഭാരവാഹിയിരുന്നു. വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ, പാർളിക്കാട് പാൽ സഹകരണ സംഘം പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ - ലീല. മക്കൾ: രവി, സത്യഭാമ, ലീല. മരുമക്കൾ: മിനി, പുഷ്പാകരൻ, വാസു.സംസ്കാരം നാളെ രാവിലെ 11 മണിക്ക്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍