മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാള സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ ജനപ്രിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം അതിവിപുലമായി ആചരിച്ചു. ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് പ്രത്യേകം നടത്തിയ അസംബ്ലിയിൽ പ്രധാന അധ്യാപിക കെ. ഗിരിജ ബേപ്പൂർ സുൽത്താനായ മുഹമ്മദ് ബഷീറിനെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
ബഷീറിന്റെ കൃതികളായ ബാല്യകാലസഖി, മുച്ചീട്ടു കളിക്കാരന്റെ മകൾ, ഭൂമിയുടെ അവകാശികൾ, മതിലുകൾ, പാത്തുമ്മയുടെ ആട്, പൂവൻ പഴം എന്നീ കൃതികളുടെ ദൃശ്യാവിഷ്കാരം അരങ്ങേറുകയുണ്ടായി. ദേവി പ്രിയ ഒ.എം,കൃഷ്ണ കെ.ജെ എന്നീ കുട്ടികൾ ബഷീർ കൃതികളെ പരിചയപ്പെടുത്തി. മലയാളം അധ്യാപകരായ സി. ജ്യോതി , എം വിപിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍