മൺസൂൺ "ബ്രേക്ക് ഫേസിൽ"കടന്നു. സംസ്ഥാനത്തിനി ശക്തമായ മഴ ജൂലൈ 15 ന് ശേഷമെന്ന് റിപ്പോർട്ട്.

മൺസൂൺ "ബ്രേക്ക്‌ ഫേസിൽ" കടന്നു. തെക്കേ ഇന്ത്യയിൽ മൺസൂൺ ദുർബലമായി. മൺസൂൺ സീസണിൽ ഇന്ത്യക്ക് മുകളിൽ രൂപം കൊണ്ട് മൂന്ന് മാസത്തോളം നിലനിൽക്കുന്ന " മൺസൂൺ പാത്തി"യാണ് കാലവർഷത്തെ സജീവമായി നിലനിർത്തുന്നത്.  ജൂൺ മാസത്തിൽ അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് ചാഞ്ഞു നിന്നതിനാൽ കേരളത്തിൽ ശക്തമായ മഴ കിട്ടി. ഇപ്പോൾ മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്നും വടക്കോട്ട് ചാഞ്ഞു നിൽക്കുകയാണ്. ഉത്തരേന്ത്യയിലും ഹിമാലയൻ താഴ്‌വരയിലും മൺസൂൺ അതി ശക്തമായി തുടരും. 

മൺസൂൺ പാത്തി വടക്കോട്ട് ചായുന്നത്തോടെ തെക്കേ ഇന്ത്യയിൽ മൺസൂൺ ദുർബലമാകും. ഇത്‌ "Break phase". സാധാരണഗതിയിൽ മൺസൂൺ പാത്തി രണ്ടാഴ്ചയോളം ഒരു സ്ഥാനത്ത് നിന്നിട്ട് പിന്നെ മറുവശത്തേക്ക് ചായും. ജൂലൈ 14 ആകുന്നത്തോടെ മൺസൂൺ പാത്തി തെക്കോട്ട് ചാഞ്ഞേക്കും. അപ്പോൾ കേരളത്തിൽ വീണ്ടും മൺസൂൺ ശക്തമാകും. ഇതിനിടെ ജൂലൈ 7 ന് ഒഡിഷ തീരത്ത് ഒരു ചക്രവാതചുഴി രൂപം കൊണ്ടേക്കും. അത് മദ്ധ്യപ്രദേശ്, രാജസ്ഥാൻ ദിശയിൽ നീങ്ങാൻ ആണ് സാധ്യത. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ അത് മഴ ശക്തമാക്കും. വടക്കൻ കേരളത്തിൽ അത് നേരിയ സ്വാധീനം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ജൂലൈ 9,10 തീയതികളിൽ അല്പം മഴ പെയ്തേക്കും. നിലവിൽ മൺസൂൺ സർജ്ജ് സൃഷ്ടിക്കാനുള്ള സാഹചര്യം ഒന്നും കാണുന്നില്ലെന്നാണ് റിപ്പോർട്ടുകൾ

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍