ലീഡർ കെ. കരുണാകരന്റെ 106-ാംജന്മവാർഷിക ദിനം വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

നാടിനെ വികസന വഴിയിൽ കൈപിടിച്ച് നടത്തിയ ലീഡർ കെ. കരുണാകരന്റെ ഓർമ്മകൾ കൂടുതൽ പ്രസക്തമാകുന്ന ഈ കാലഘട്ടത്തിൽ ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വടക്കാഞ്ചേരി കെ. കരുണാകരൻ സ്മാരക ബസ്റ്റാൻഡ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഇസ്മായിലിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജിജോ കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി. 

സീനിയർ കോൺഗ്രസ് നേതാവും മുൻ മണ്ഡലം പ്രസിഡന്റുമായ A S ഹംസ, ബ്ലോക്ക് ഭാരവാഹികളായ T.V സണ്ണി,സുരേഷ് പാറയിൽ, ശശിമംഗലം, ബാബുരാജ് കണ്ടേരി, ടൗൺ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, നിഹാൽ റഹ്മാൻ, M.J.ജയ്മോൻ എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റുമാരായ ശശികുമാർ മാസ്റ്റർ, നന്ദൻ മാസ്റ്റർ, , ഷിബി ജോർജ്, രാജേന്ദ്രൻ, ബാബു പുല്ലാനിക്കാട്, സേവിയർ മെയ്‌സൺ, ആഷിക് അകമല, A.H.  അബ്ദുൽ റഹ്മാൻ, K.H. സിദ്ദിഖ്‌,N.H. ഇബ്രാഹിം, K. രാജൻ, A.H.സുലൈമാൻ,  മുസ്തഫ അള്ളന്നൂർ, , ഷൈഖ് അഫ്‌സാൻ, ആദിത്യൻ എങ്കക്കാട്, ഷാജി അകംപാടം, എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍