ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.എം വിലയിരുത്തൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.എം വിലയിരുത്തൽ. വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായത്, അടിത്തറ വോട്ടുകൾ കുത്തിയൊലിച്ച് പോയെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് പറയുന്നു. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും പാർട്ടി വോട്ടുകൾ ഒഴുകി സംഘപരിവാറിലെത്തി.

ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാർ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പോലും അവരുടെ വോട്ട് വർദ്ധിച്ചു. ബി.ജെ.പിയുടെ പ്രവർത്തനംകൊണ്ടല്ലാതെ തന്നെ പാർട്ടി വോട്ടുകൾ സംഘ്പരിവാറിലേക്ക് ചോർന്നു. ബി.ജെ.പിയുടെ വളർച്ച തടയാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. താഴേത്തട്ട് മുതൽ തിരുത്തൽ വേണമെന്നാണ് പാർട്ടി തീരുമാനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍