ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജൂലൈയിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി.

ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജൂലൈയിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,72,69,284 രൂപ. കൂടാതെ രണ്ട് കിലോ 134 ഗ്രാമോളം സ്വർണ്ണവും 10 കിലോ 340 ഗ്രാം വെള്ളിയും നേര്‍ച്ചയായി ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ അഞ്ചും അഞ്ഞൂറിന്റെ 48 കറൻസിയും ലഭിച്ചു. ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാര വരവ് എസ്.ബി.ഐ വഴി 3.21ലക്ഷം രൂപയും കിഴക്കേനടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 3,21,612 രൂപയും ലഭിച്ചു.  സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. യു.പി.ഐ വഴിയുള്ള ഇ ഭണ്ഡാര വരവ്  28600 രൂപയാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍