സി.പി.ഐ.എമ്മിന്റെ അഴിമതി അക്രമ മുതലാളിത്ത നയങ്ങളിൽ പ്രതിഷേധിച്ചാണ് താൻ വർഷങ്ങളായുള്ള സി.പി.എം ബന്ധം ഉപേക്ഷിച്ചതെന്ന് മൊയ്‌തീൻകുട്ടി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ സി.പി.എം വിട്ട് കോൺഗ്രസിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മുള്ളുർക്കര എൻ.എസ് വർഗീസ് മത്സരിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ എത്തിയാണ് എളാപ്പ എന്ന് സ്നേഹത്തോടെ നാട്ടുകാർ വിളിക്കുന്ന മൊയ്‌തീൻകുട്ടി കോൺഗ്രസിൽ ചേർന്നത്.. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം മൊയ്‌തീൻകുട്ടിയെ മെമ്പർഷിപ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. അനിൽ അക്കര മുഖ്യാതിഥി ആയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍