എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഞാറ്റുവേല ചന്തയ്ക്ക് കുണ്ടന്നൂർ താജ് ഓഡിറ്റോറിയത്തിൽ തുടക്കമായി.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ, പാടശേഖരസമിതികൾ, ചെങ്ങലിക്കോടൻ ബനാന ഗ്രോവേഴ്സ് അസോസിയേഷൻ, കേരസമിതി എന്നിവർ സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത ലാൽ  അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് സ്വാഗതം ആശംസിച്ചു. 

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ  സ്റ്റാൻഡിങ് ചെയർമാൻ കൊടുമ്പിൽ മുരളി,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, വടക്കാഞ്ചേരികൃഷി അസിസ്റ്റന്റ്  ഡയറക്ടർ സുജിത് പി.ജി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.കെ ജോസ് സുധീഷ്, എൻ.പി അജയൻ, മാഗി അലോഷ്യസ്,ഇ.എസ് സുരേഷ് പി.എം സജി  പി.കെ മാധവൻ ഐജു എം.സി എരുമപ്പെട്ടി സർവീസ് സഹകരണ  ബാങ്ക് പ്രസിഡന്റ് കൃഷ്ണൻകുട്ടി സി.ഡി.എസ് ചെയർപേഴ്സൺ നഗുല, എ.വി ജോൺസൺ എന്നിവർ ആശംസകൾ നേർന്നു.

 കൃഷി ഓഫീസർ വിജിത എ.വി നന്ദി രേഖപ്പെടുത്തി.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കാർഷിക വ്യകസന സമിതി അംഗങ്ങൾ കേര സമിതി അംഗങ്ങൾ പാടശേഖര പ്രതിനിധികൾ കർഷകർ എന്നിവർ പങ്കെടുത്തു. ജൂലൈ 2,3,4 ദിവസങ്ങളിലായി താജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഞാറ്റുവേല ചന്തയിൽ പഴയ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം വിവിധ നടീൽ വസ്തുക്കൾ അഗ്രോ  സർവീസ് സെന്ററിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, വാഴക്കന്നുകൾ, സൗജന്യ പച്ചക്കറി തൈകൾ തെങ്ങിൻ തൈകൾ  എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍