റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. ഇതേതുടർന്ന്, നാല് ട്രെയിനുകൾ പിടിച്ചിട്ടു. എറവക്കാട് ഗേറ്റിനും ഒല്ലൂർ സ്റ്റേഷനും ഇടയിലായാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്.

തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികൾ പുതുക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു. മണ്ണു മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍