അത്താണി യൂണിറ്റിലെ മെമ്പർ ആയിരുന്ന എൻ.ടി ഗോപിയുടെ കുടുംബത്തിന് ജൂൺ 15ന് ശനിയാഴ്ച അത്താണി പി.എസ്.സി ബാങ്ക് ഹാളിൽ വച്ച് സമിതിയുടെ ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ 5 ലക്ഷം രൂപ കൈമാറും. ചടങ്ങിൽ വച്ച് അത്താണി യൂണിറ്റിലെ മെമ്പർമാരുടെ പത്താം ക്ലാസിലും പ്ലസ്ടുവിലും വിജയികളായ മക്കളെ അനുമോദിക്കുകയും ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ജില്ലാ ജോ: സെക്രട്ടറി ബിന്ദു സജി, അത്താണി യൂണിറ്റ് പ്രസിഡണ്ട് എം.എം. മോഹൻ, യൂണിറ്റ് സെക്രട്ടറി ബൈജു എന്നിവർ അറിയിച്ചു.
വീഡിയോ 👇
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍