ഇടതുപക്ഷ ജനാധിപത്യ മുന്നണി പന്നിത്തടം ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പന്നിത്തടം സെന്ററിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കുന്നംകുളം അസംബ്ലി മണ്ഡലം സെക്രട്ടറി എം.എൻ സത്യൻ ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ് നേതാക്കളായ അഡ്വക്കറ്റ് കെ.എം നൗഷാദ്, സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ, ടി.പി ജോസഫ്, ഇ.എസ് മുരളി, സബീൽ തങ്ങൾ, ഷംസുദ്ദീൻ കാരെങ്കിൽ, ബജീഷ് കെ.ബി, വി.ശങ്കരനാരായണൻ, മീന സാജൻ, ജലീൽ ആദൂർ, കെ.കെ മണി, കൃഷ്ണൻകുട്ടി പഴുന്നാന തുടങ്ങിയവർ പങ്കെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ രാധാകൃഷ്ണന് പന്നിത്തടം പൗരാവലി സ്വീകരണവും നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍