2022-23 ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ ഓപ്പൺ സൈറ്റ് വിഭാഗത്തിൽ റൈഫിൾ ഷൂട്ടിങ്ങിൽ ടീം ഇനത്തിൽ വെങ്കലവും, ഗോൾഡ് മെഡലും നേടിയ പി. ബി. രാജേഷിന് അകംപാടം കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

2022-23 ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ ഓപ്പൺ സൈറ്റ് വിഭാഗത്തിൽ റൈഫിൾ ഷൂട്ടിങ്ങിൽ ടീം ഇനത്തിൽ വെങ്കലവും, ഗോൾഡ് മെഡലും നേടിയ പി. ബി. രാജേഷിന് അകംപാടം കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ബൂത്ത്‌ പ്രസിഡന്റ്‌ ഷാജി അബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബൂത്ത്‌ കമ്മിറ്റിയുടെ ഉപഹാരം വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിജു ഇസ്മായിൽ കൈമാറി, മുൻ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ എ. എസ്. ഹംസ ത്രിവർണ്ണ ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ രാകേഷ്. പി. എ, അനീഷ് അകംപാടം എന്നിവർ സന്നിഹിതരായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍