ചതയ ദിന പ്രാർത്ഥനയും, ഭണ്ഡാരം തുറക്കലും നടന്നു.

 വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ സന്നിധിയിൽ ഇന്ന് കാലത്ത് 9 മണിക്ക് ചതയ ദിന പ്രാർത്ഥനയും ഭണ്ഡാരം തുറക്കലും  ശാഖാപ്രസിഡണ്ട് ഡോ. കെ.എ. ശ്രീനിവാസൻ്റെ  നേതൃത്വത്തിൽ നടന്നു. ശാഖാ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചതയ ദിന പ്രാർത്ഥനയും, ആദ്യ ഭണ്ഡാരം തുറക്കലിൻ്റെ ഉൽഘാടനവും ശാഖാ പ്രസിഡണ്ട് ഡോ. കെ.എ. ശ്രീനിവാസൻ  നിർവ്വഹിച്ചു. ഭണ്ഡാരത്തിൽ കാണിക്കയർപ്പിച്ചവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

സ്വാഗതം വൈ: പ്രസിഡണ്ട് സി.ജി ശശീന്ദ്രനും നന്ദി മുൻ വൈ: വി. ആർ ശ്രീകൃഷ്ണനും രേഖപ്പെടുത്തി. മുൻ ശാഖാ സെക്രട്ടറി ടി. ആർ സജിത് , എസ് എൻ.ഡി.പി. തലപ്പിള്ളി താലൂക്ക് യൂണിയൻ അംഗം  പി.എ.കുമാരൻ, പി.കെ. മോഹനൻ സന്നിഹിതനായിരുന്നു.വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ് , സെക്രട്ടറി പി.കെ.ശോഭ വൈ: പ്രസിഡണ്ട് സുധർമ്മ ശ്രീകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. വനിതാ സംഘം എക്സിക്യുട്ടീവ് അംഗങ്ങളായ കമലം പ്രഭാകരൻ, ഷീബ മഥുപ്പുള്ളി , ശാന്ത ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍