ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ ഉത്തരവ്.

ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ ഉത്തരവ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെ കാപ്പ ചുമത്തി 6 മാസത്തേക്കു നാടു കടത്താൻ ഡി.ഐ.ജി എസ്. അജിതാബീഗം ഉത്തരവിട്ടു. 

കേസിൽ അറസ്റ്റിലായി 54 ദിവസത്തെ ജയിൽവാസത്തിനുശേഷം ഫെബ്രുവരി 13നാണു നിധിന് തൃശൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ചാലക്കുടി ഗവ. ഐ.ടി.ഐയിലെ തെരഞ്ഞടുപ്പില്‍ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തില്‍ ഉണ്ടായ സംഘർ‌ഷത്തിടെയാണ് സംഭവം. നിധിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറി ജീപ്പ് തകർത്തുവെന്നാണ് കേസ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍