തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബി എസ് സുനിൽകുമാറിന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റം. മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ട് പദവിയിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഈ മാറ്റം. ന്യൂറോ സർജറി വിഭാഗത്തിലെ വകുപ്പ് മേധാവി കൂടിയാണ് അദ്ദേഹം.
ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ, സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ നിഷ എം ദാസിന്റെ ആശുപത്രി ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് ഡോക്ടർ സുനിൽകുമാർ ആശുപത്രിയുടെ സൂപ്രണ്ട് പദവി ഏറ്റെടുക്കുന്നത്. ആശുപത്രിയിലെ ജീവനക്കാർക്കും ജനങ്ങൾക്കും സ്വീകാര്യമായ ഒരു ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ സ്ഥലം മാറ്റുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍