ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എങ്കക്കാട് എൽ.ഡി.എഫ് 34-ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. എങ്കക്കാട് കുന്നത്തുപറമ്പ് സെൻ്ററിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് ബൂത്ത് ചെയർമാൻ സി വി പൗലോസ് അധ്യക്ഷനായി.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ രാജ്യത്തെ നിലനിൽപ്പിൻ്റെ പ്രശ്നമാണെന്നും, ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാനും ഇടതുപക്ഷ എം പി മാർ പാർലമെൻ്റിൽ ഉണ്ടാകണമെന്നും പി എൻ സുരേന്ദ്രൻ പറഞ്ഞു. ആലത്തൂർ ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയായ സ. കെ രാധാകൃഷ്ണനെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം ജെ ബിനോയ്, മിനി അരവിന്ദൻ, സി പി ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം യു കബീർ, കെ എ മഹേഷ്, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ ടി ബേബി, പി പി ലളിത തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം 34-ാം ബൂത്ത് സെക്രട്ടറി മിഥുൻ സജീവ് സ്വാഗതവും മിനി പ്രകാശൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpg)


0 അഭിപ്രായങ്ങള്‍