കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രം അടിയന്തിരം എ.ആർ വിഷ്ണു വിന് ക്ഷേത്ര ഉപദേശക സമിതി യാത്ര അയപ്പ് നൽകി. സമിതി പ്രസിഡന്റ് എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രഷറർ വി. മോഹനകൃഷ്ണൻ സ്വാഗതവും എം. ബാബു നന്ദിയും പറഞ്ഞു. ജോയിൻ സെക്രട്ടറി കെ. ചന്ദ്രദാസ് ഉപഹാരം നൽകി.
എ. മോഹൻദാസ് പൊന്നാട അണിയിച്ചു. തച്ചം കോട്ട് വിജയൻ, എം. പരമേശ്വരൻ, കോമരം വാസുദേവൻ, ഇ.എം സുബ്രഹ്മണ്യൻ, എം. ഗംഗാധരൻ, കെ. ശശിധരൻ, എം. കമലാക്ഷി എന്നിവർ ആശംസകൾ നേർന്നു. എ.ആർ വിഷ്ണു അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍