റെക്കോഡുകള്‍ കടപുഴക്കിയുള്ള കുതിപ്പിന് ബ്രേക്കിട്ട് ഒടുവില്‍ സ്വര്‍ണവില താഴേക്ക്. കേരളത്തില്‍ ഇന്ന് പവന്‍വില 320 രൂപ കുറഞ്ഞ് 48,280 രൂപയായി. 40 രൂപ താഴ്ന്ന് 6,035 രൂപയാണ് ഗ്രാം വില. പവന്‍ 48,600 രൂപയും ഗ്രാം 6,075 രൂപയും എന്ന സര്‍വകാല റെക്കോഡ് വിലയില്‍ നിന്നാണ് ഇന്ന് താഴേക്കിറങ്ങിയത്.
ഈ മാസം മാത്രം പവന്‍ 2,520 രൂപയുടെയും ഗ്രാം 315 രൂപയുടെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി റീറ്റെയ്ല്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഉയര്‍ന്നതാണ് സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍