ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പിൽ പഞ്ചാബിലെ യുവകർഷകനായ ശുഭ്കരൺ സിങ്ങ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറക്കാട് മനപ്പടി സെൻററിൽ പ്രതിഷേധ സമരവും പ്രകടനവും നടത്തി.
കർഷകസംഘം കടങ്ങോട് മേഖല പ്രസിഡന്റ് പി. പരമേശ്വരൻ നായരുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം കേരള കർഷകസംഘം വടക്കാഞ്ചേരി ഏരിയ ജോയിൻ്റ് സെക്രട്ടറി വി.ഇ ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം കടങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.വി ഗിരീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള കർഷക സംഘം കടങ്ങോട് മേഖല സെക്രട്ടറി സി.എച്ച് ലാഷ് സ്വാഗതവു, കേരള കർഷകസംഘം വെള്ളറക്കാട് മനപ്പടി യൂണിറ്റ് സെക്രട്ടറി മണി വൈദ്യർ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍