വർഗ്ഗീയതക്കെതിരെ മതേതരശക്തികൾ ഒന്നിക്കണമെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ ലോനപ്പൻ ചക്കച്ചാംപറമ്പിൽ ആവശ്യപ്പെട്ടു, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ബി എസ് എൻ എൽ ഓഫീസിന് മുമ്പിൽ വർഗ്ഗീയതക്കെതിരെ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മതേതരശക്തികൾക്ക് പ്രധാനമാണെന്നും, വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം മറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ജനജാഗ്രതാ സദസ്സിന് ഡോ മാർട്ടിൻ പി പോൾ അദ്ധ്യക്ഷത വഹിച്ചു, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബൈജു മേനാച്ചേരി മുഖ്യ പ്രഭാഷണം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍