കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു. എംബിബിഎസ്, എഞ്ചിനീയറിങ്, എംസിഎ, എംബിഎ, എംഎസ് സി നേഴ്സിങ്, ബി എസ് സി നേഴ്സിങ്, ബിഡിഎസ്, ബി ഫാം, എം ഫാം, ഫാം ഡി, ബിഎസ് സി ഫോറസ്റ്ററി, എംഎസ് സി ഫോറസ്റ്ററി, എംഎസ് സി അഗ്രികൾച്ചർ, ബിഎസ് സി അഗ്രികൾച്ചർ, എംവി എസ് സി, ബി വി എസ് സി, ബി എ എം എസ്, ബി എസ് എം എസ്, ബി എച്ച് എം എസ്, എൽ എൽ എഫ്, എൽ എൽ എം, ഓൾ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്സുകൾക്കും ദേശീയ - സംസ്ഥാനതലത്തിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റ് അഡ്മിഷൻ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16. അപേക്ഷാഫോമും മറ്റു വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ബോർഡിന്റെ kmtwwfb.org എന്ന ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0487 2446545.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍