വിഷക്കായ കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ.

ചാലക്കുടി മേലൂരിൽ വിഷക്കായ കഴിച്ച് അവശ നിലയിലായ ആറ്  വിദ്യാർഥികൾ ആശുപത്രിയിൽ. പൂലാനി സ്‌കൂളിലെ വിദ്യാർഥികളെയാണ് വിഷക്കായ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് മടങ്ങവേ വഴിയോരത്തെ ചെടിയിലെ കായകൾ പറിച്ചുതിന്നുകയായിരുന്നു. 
അതേത്തുടർന്ന് ഇവർക്ക് ഛർദി പിടിപെട്ട് അവശനിലയിലായി . ഒരാൾ കറുകുറ്റി അപ്പോളോ ആശുപത്രിയിലും മറ്റ് അഞ്ചുപേർ അങ്കമാലി എൽ.എഫ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. എല്ലാവരും അപകടനില തരണംചെതെന്ന് ഡോക്‌ടർമാർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍