ദേശമംഗലം കൊട്ടി പാറ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. മനിശ്ശേരി കുട്ടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു. പാപ്പാൻ അർജുന് കൈക്ക് പരിക്കേറ്റു. ഇയാളെ വാണിയങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ആനയെ 8.30തോടെ തളച്ചു. സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആനയാണ് മനിശ്ശേരി കുട്ടി അയ്യപ്പൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍