വിയ്യൂർ ജയിലിലെ തടവുകാരന്റെ അനുഭവം കേട്ട് കമ്മീഷൻ: തടവുകാരുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍

തടവുകാരുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍. തൃശൂരിലെ സിറ്റിങ്ങിലാണ് കമ്മീഷൻ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിർദേശം നൽകിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 11 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. 
ബാക്കി പരാതികളില്‍ റിപ്പോര്‍ട്ട് തേടാന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. ജയിലില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ അധികൃതര്‍ ഉറപ്പാക്കണമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. വിയ്യൂര്‍ ജയിലിലെ ഒരു അന്തേവാസി ദുരനുഭവം നേരിട്ടെന്ന പരാതി തീര്‍പ്പാക്കിയാണ് നിര്‍ദേശം നല്‍കിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍