നിളാതീരത്ത് ശില്പശാലക്ക് കൊടിയേറി.
നാട്യശാസ്ത്രത്തിൻ്റെ സിദ്ധാന്തവും പ്രയോഗവും പരിചയപ്പെടുത്തുന്ന ദക്ഷിണ മുകുരം ശില്പശാലക്ക് കൊടിയേറി. പ്രശസ്ത തോൽപ്പാവക്കൂത്തു കലാകാരൻ രാമചന്ദ്രപുലവർ ആണ് കൊടിയേറ്റിയത്.
ശിൽപ്പശാല മൂന്നു ദിവസം നീണ്ടുനിൽക്കും . രാമചന്ദ്രപുലവർ, ഡോ. കലാമണ്ഡലം സുഗന്ധി, ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, കലാമണ്ഡലം മായ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. സുകുമാരി നരേന്ദ്രമേനോൻ, പഞ്ചായത്ത് പ്രസിഡണ്ട് ശശിധരൻ മാസ്റ്റർ, ഡോ.സി. എം. നീലകണ്ഠൻ, ഡോ.കെ.പി.ശ്രീദേവി ,ഡോ. പാഴൂർ ദാമോദരൻ,ഡോ എൻ.ആർ.ഗ്രാമ പ്രകാശ് എന്നിവർ വിവിധ വിഷയങ്ങൾ അധികരിച്ചു സംസാരിച്ചു. 28 വരെയാണ് ശില്പശാല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ