കുന്നംകുളത്ത് കാവിലക്കാട് ഭഗവതി ക്ഷേത്രം ഉത്സവത്തിനിടെ നാട്ടുകാർ തമ്മിൽ തല്ലി. ആനയെ വരിയിൽ നിർത്തുന്നത് ചൊല്ലിയായിരുന്നു തെക്കുംഭാഗം ചിറ്റന്നൂർ ദേശവും സമന്വയ ചിറ്റന്നൂർ ദേശവും തമ്മിൽ ഉത്സവത്തിന് ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഘർഷം.
തൃക്കടവൂർ ശിവരാജുവിനെയും ചിറക്കൽ കാളിദാസനെയും ഉത്സവത്തിന് നിർത്തുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നടുവിൽ നിർത്തി തൃക്കടവൂർ ശിവരാജുവിനെയും ചിറക്കൽ കാളിദാസനെയും അടുത്ത് നിർത്താനുള്ള ശ്രമങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍